അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പേരിൽ വ്യാജ വാട്‌സ്ആപ്: ഡിജിപിയോട് നടപടി ആവശ്യപ്പെട്ടു

July 28, 2022 - 8:37 pm

വ്യാജ വാട്‌സ്ആപ് അക്കൗണ്ട് ഉണ്ടാക്കി തന്റെ പേരിൽ സന്ദേശമയക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് ഗൗരവമായി കാണുന്നുവെന്നും ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്ന് ഡിജിപി അനിൽകാന്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ഡോ. ബിന്ദു അറിയിച്ചു. രണ്ട് വാട്‌സാപ്പ് നമ്പറുകളിൽ നിന്നാണ് സന്ദേശം പോയിരിക്കുന്നത്. മന്ത്രിയുടെ ഫോട്ടോയും ഔദ്യോഗിക പദവിയുംവച്ചുള്ള സന്ദേശങ്ങളുടെ പകർപ്പുകൾ ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *