റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹിയില്‍ കോവിഡ് വ്യാപിക്കുന്നതായി സൂചന

August 18, 2022 - 10:09 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വ്യാപിക്കുന്നതായി സൂചന. ഓഗസ്റ്റ് ഒന്നിനു ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ എണ്ണം 60% വര്‍ധിച്ചെന്ന് കണക്കുകള്‍ . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.2 ശതമാനമായും ഉയര്‍ന്നു.

അതേസമയം, കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ 90 ശതമാനം രോഗികളും വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവരാണെന്നും ഡല്‍ഹി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ദേശീയ തലസ്ഥാനത്ത് 900 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചൊവ്വാഴ്ചയാണ് ഏറ്റവും കൂടുതല്‍ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് രണ്ടിന് ഡല്‍ഹിയില്‍ 1,506 കേസുകളും ഓഗസ്റ്റ് ഒമ്പതിന് 2,495 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 917 കേസുകളില്‍ 563 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 202 പേരെ െവെറസ്ബാധയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായും ഡല്‍ഹി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. കോവിഡ് ബാധിച്ച് മൂന്നു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *