റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജലജീവൻ മിഷൻ :പുത്തൂരിലെ ആയിരം കുടുംബങ്ങൾക്ക് കുടിവെള്ളം

August 22, 2022 - 9:02 pm

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയിലൂടെ പുത്തൂർ ഗ്രാമപഞ്ചായത്തിലെ  ആയിരം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാകും.  245 ലക്ഷം രൂപയാണ് പദ്ധതി പൂർത്തികരിക്കുന്നതിന് ചെലവഴിക്കുന്നത്. 

പുത്തൂർ ഗ്രാമപഞ്ചായത്ത് ജലജീവൻ മിഷൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവ്വഹിച്ചു. രണ്ട് വർഷത്തിനുള്ളിൽ കേരളത്തിൽ ജലജീവൻ മിഷൻ പദ്ധതി പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. 

പൊന്നൂക്കര ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രപരിസരത്ത് നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷയായി. ഒല്ലൂക്കര ബ്ലോക്ക് അംഗങ്ങളായ പി എസ് ബാബു, ജോസഫ് ടാജറ്റ്, സിനി പ്രദീപ് കുമാർ, കേരള വാട്ടർ അതോറിറ്റി എൻജിനീയർ ഇ എൻ സുരേന്ദ്രൻ, പുത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം കെ ദീപ, മെമ്പർമാർ, ജനപ്രതിനിധികൾ  തുടങ്ങിയവർ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *