റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെല്‍ട്രോണില്‍ മാധ്യമ പഠനം; സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം

August 24, 2022 - 9:51 pm

കേരള സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമകോഴ്സിലേക്ക് 2022-23 ബാച്ചില്‍ സീറ്റുകള്‍ ഒഴിവുണ്ട്. അപേക്ഷിക്കുവാനുള്ള അവസാന തിയതി  സെപ്റ്റംബര്‍ 10. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സില്‍, ടെലിവിഷന്‍ വാര്‍ത്താ ചാനലുകളിലും ഡിജിറ്റല്‍ വാര്‍ത്താ ചാനലുകളിലും പഠന സമയത്ത് പരിശീലനവും പ്ലേസ്‌മെന്റ് സഹായവും ലഭിക്കും. വാര്‍ത്താ അവതരണം, പ്രോഗ്രാം ആങ്കറിങ്, മൊബൈല്‍ ജേര്‍ണലിസം, വീഡിയോ എഡിറ്റിംഗ്, ക്യാമറ എന്നിവയിലും പരിശീലനം  ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.  പ്രായപരിധി 30 വയസ്. കോഴ്‌സ് പഠിക്കുവാന്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ നോളേജ് സെന്ററുകളിക്കാണ് അപേക്ഷിക്കേണ്ടത്. വിശദാംശങ്ങള്‍ക്ക്: : 9544958182. വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം 695 014.  കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് 673 002.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *