അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ക്യാപ്റ്റന്‍സ് ക്ലിനിക് 27ന്

August 26, 2022 - 10:39 pm

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിക്കു മുന്നോടിയായുള്ള ക്യാപ്റ്റന്‍സ് ക്ലിനിക്ക് ഓഗസ്റ്റ് 27ന് രാവിലെ 10-ന് ആലപ്പുഴ വൈ.എം.സി.എ. ഹാളില്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷത്തെ വള്ളംകളിക്കായി ആലപ്പുഴ റവന്യൂ ഡിവിഷന്‍ ഓഫീസില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോം വാങ്ങിയ എല്ലാ ചുണ്ടന്‍ വള്ളങ്ങളുടെയും മറ്റ് കളിവള്ളങ്ങളുടെയും ക്യാപ്റ്റന്‍മാരും ലീഡിംഗ് ക്യാപ്റ്റന്‍മാരും നിര്‍ബന്ധമായും മീറ്റില്‍ പങ്കെടുക്കണമെന്ന് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനര്‍ അറിയിച്ചു.

പരിപാടിയില്‍ ജലോത്സവത്തിന്റെ നിബന്ധനകളും നിര്‍ദേശങ്ങളും വിശദമാക്കുകയും ടീമുകളെ പരിചയപ്പെടുത്തുകയും ചെയ്യും. ക്യാപ്റ്റന്‍മാരുടെയും ലീഡിംഗ് ക്യാപ്റ്റന്‍മാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടക്കുന്ന സൂക്ഷ്മ പരിശോധനയ്ക്കു ശേഷമായിരിക്കും രജിസ്‌ട്രേഷന്‍ അന്തിമമായി അംഗീകരിക്കുക.

ക്യാപ്റ്റനും ലീഡിംഗ് ക്യാപ്റ്റനും മീറ്റിംഗില്‍ പങ്കെടുക്കാത്ത വള്ളങ്ങളുടെ ബോണസില്‍ 25 ശതമാനം കുറവുണ്ടാകുമെന്ന് എന്‍.ടി.ബി.ആര്‍. സൊസൈറ്റി അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *