ആലപ്പുഴ: ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്ന സേവനം ലഭ്യമാക്കുന്നതിന് തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ താലൂക്ക്, റവന്യൂ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഹെല്‍പ്പ് ഡസ്‌കുകള്‍ ആരംഭിച്ചു. കളക്ടറേറ്റില്‍ നേരത്തെ ഹെല്‍പ്പ് ഡസ്ക് തുറന്നിരുന്നു.
വെബ് പോര്‍ട്ടലായ www.nvsp.in വഴിയും വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ്പ് വഴിയും വോട്ടര്‍മാര്‍ക്ക് ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാം. ഓണ്‍ലൈനനായി ആധാര്‍ ലിങ്ക് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ബൂത്ത് ലവല്‍ ഓഫീസര്‍മാരുടെ സേവനം ലഭിക്കും.
