റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കശ്മീര്‍ നിയന്ത്രണ രേഖയില്‍ മൂന്നു ഭീകരരെ വധിച്ചു

August 27, 2022 - 11:50 am

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖ(എല്‍.ഒ.സി)യ്ക്കു സമീപം നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഇവരുടെ പക്കല്‍നിന്ന് ചൈനീസ് നിര്‍മിത ആയുധങ്ങളടക്കം കണ്ടെത്തി. ഉറി സെക്ടറിലെ കമാല്‍കോട്ട് ഏരിയയിലുള്ള മഡിയന്‍ നാനാക് പോസ്റ്റിന് സമീപം 25/08/2022 വ്യാഴാഴ്ചയാണ് നുഴഞ്ഞുകയറ്റ ശ്രമം നടത്തിയത്.പാക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം ഉപയോഗിച്ചാണ് ഭീകരരെ കണ്ടെത്തിയതെന്നു സൈന്യം അറിയിച്ചു. വ്യാഴാഴ്ച രാവിലെ 8.45 ന് നിയന്ത്രണ രേഖയുടെ ഇന്ത്യന്‍ ഭാഗത്ത് ഭീകരരെ െസെന്യം കണ്ടെത്തി. തുടര്‍ന്ന് പ്രദേശം വളഞ്ഞ സുരക്ഷാ സേന ഭീകരരുമായി ഏറ്റമുട്ടി. മണിക്കൂറുകള്‍ നീണ്ട ഏറ്റമുട്ടലിനൊടുവില്‍ ഭീകരരെ മുഴുവന്‍ വധിച്ചു. ഉച്ചയോടെ നടത്തിയ തെരച്ചിലില്‍ മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ചൈനീസ് നിര്‍മിത എം.16 റൈഫിള്‍, രണ്ട് എ.കെ. 47 തോക്ക് എന്നിവയടക്കമുള്ള ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. കശ്മീരില്‍ ഇത്തരത്തില്‍ ചൈനീസ് ആയുധങ്ങള്‍ കണ്ടെത്തുന്നത് അസാധാരണമാണെന്നു 19 ാം ഇന്‍ഫെന്‍ട്രി ഡിവിഷന്‍ മേധാവി മേജര്‍ ജനറല്‍ അജയ് ചാന്ദ്പുരി അറിയിച്ചു. എന്നാല്‍, ഈ തെളിവിന്റെ അടിസ്ഥാനത്തില്‍ മാത്രം പാക് സൈന്യവും ഭീകരരുമായി ചൈനീസ് സൈന്യത്തിനു ബന്ധമുണ്ടെന്ന നിഗമനത്തിലെത്താന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ഇതടക്കമുള്ള സകല സാധ്യതകളും പരിശോധിക്കുമെന്നും ജനറല്‍ ചാന്ദ്പുരി കൂട്ടിച്ചേര്‍ത്തു. എല്‍.ഒ.സിക്കപ്പുറം 100 മുതല്‍ 120 വരെ ഭീകരര്‍ ഇന്ത്യയിലേക്കു നുഴഞ്ഞു കയറാന്‍ തക്കം പാര്‍ത്തിരിക്കുകയാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *