റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രം നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു, 14 പേർ അറസ്റ്റിൽ

August 29, 2022 - 2:36 pm

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രം നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ച 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ ഓപ്പറേഷൻ പി.ഹണ്ടെന്ന പ്രത്യേക ഓപ്പറേഷനിലാണ് പതിനാല് പേരും അറസ്റ്റിലായത്. 66 കേസുകള്‍ രജിസ്റ്റർ ചെയ്തു. മൊബൈൽ ഫോണും ലാപ് ടോപ്പും ഉള്‍പ്പെടെ 279 തൊണ്ടി മുതലുകളും പൊലീസ് കണ്ടെത്തി. ഇന്റർപോളിന്റെ സഹകരണത്തോടെയാണ് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി പൊലീസ് ഓപ്പറേഷൻ പി.ഹണ്ട് നടത്തുന്നത്. നവമാധ്യമങ്ങള്‍ വഴി കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നവരാണ് പിടിയിലായത്.

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുകയും, പ്രചരിപ്പിക്കുകയും, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിൽ സൂക്ഷിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സൈബർ ഡോം,സൈബർ സെൽ, സൈബർ പോലീസ് സ്റ്റേഷൻ, ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകൾ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. പരിശോധനയിൽ കോട്ടയം ജില്ലയിൽ നിന്ന് മാത്രം 35 മൊബൈൽ ഫോണുകളും, ഒരു ലാപ്‌ ടോപ്പും, മറ്റ് അനുബന്ധ ഉപകരണങ്ങളും പിടികൂടിയെന്നാണ് റിപ്പോർട്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *