റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചിനൂക്കിനെ തല്‍ക്കാലം താഴെയിറക്കി യു.എസ്. സൈന്യം

September 1, 2022 - 1:16 pm

ന്യൂയോര്‍ക്ക്: വിയറ്റ്നാം മുതല്‍ പശ്ചിമേഷ്യന്‍ യുദ്ധങ്ങള്‍ക്ക് വരെ ഉപയോഗിച്ച എച്ച്-47 ചിനൂക്ക് ഹെലികോപ്റ്ററുകളുടെ സേവനം താല്‍ക്കാലികമായി നിര്‍ത്തി യു.എസ്‌ സൈന്യം. ഒട്ടേറെ കോപ്ടറുകള്‍ക്ക് എന്‍ജിന്‍ തകരാര്‍ സംഭവിച്ചതോടെയാണിത്. 400-ഓളം ചിനൂക്കുകളെ സേവനത്തില്‍ നിന്ന് ഒഴിവാക്കാനാണ് തീരുമാനം. ചില കോപ്ടറുകളിലെ ഒ-റിംഗുകള്‍ നിലവാരം പുലര്‍ത്താത്താണ് എന്‍ജിന്‍ തീപിടിത്തങ്ങള്‍ക്കു വഴിമാറുന്നതെന്ന് നിര്‍മ്മാതാക്കളായ ഹണിവെല്‍ വ്യക്തമാക്കി. എന്‍ജിന്‍ തീപിടിത്തത്തിനു കാരണമായ ഇന്ധനചോര്‍ച്ചയുടെ മൂലകാരണം െസെന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രശ്നം പരിഹരിക്കാന്‍ തിരുത്തല്‍ നടപടികള്‍ നടപ്പിലാക്കിവരികയാണെന്ന്‌ െസെനിക വക്താവ് സിന്തിയ സ്മിത്ത് പറഞ്ഞു.യു.എസും ബ്രിട്ടനും മറ്റ് 20 രാജ്യങ്ങളും ഉപയോഗിക്കുന്ന സി.എച്ച്- 47 എന്നറിയപ്പെട്ടിരുന്ന ചിനൂക്കുകള്‍ ബോയിങ് നിര്‍മ്മിച്ചതാണ്. രണ്ട് റോട്ടറുകള്‍ ഉള്ളതിനാല്‍ ഇവയ്ക്ക് കനത്ത ഭാരം വഹിക്കാന്‍ കഴിയും. യുദ്ധസാഹചര്യങ്ങള്‍ക്ക് അനുകൂലമായ ഒന്നാണിത്. ദുരന്ത നിവാരണ ദൗത്യങ്ങളിലും ചിനൂക്ക് വ്യാപകമായി ഉപയോഗിക്കാറുണ്ട്. 60 ചിനൂക്ക് കോപ്ടറുകള്‍ വാങ്ങുമെന്ന് ഈ വര്‍ഷമാദ്യം ജര്‍മ്മനി പ്രഖ്യാപിച്ചിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *