റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിവാഹ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണാഭരണങ്ങൾ കണ്ടെത്തി

September 1, 2022 - 1:33 pm

കോഴിക്കോട്: വിവാഹ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണാഭരണങ്ങൾ കണ്ടെത്തി. വളയത്തിന് സമീപം വാണിമേൽ വെളളിയോട് വിവാഹ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം മോഷണം പോയ 28 പവൻ സ്വർണാഭരണങ്ങൾ കണ്ടെത്തി. വീട്ടിലെ ഫ്ലഷ് ടാങ്കിനകത്ത് നിന്നാണ് ആഭരണങ്ങൾ കണ്ടെത്തിയത്. വീട്ടുടമസ്ഥൻ അറിയിച്ചതിനെ തുടർന്ന് വളയം പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി.

വാണിമേൽ നടുവിലക്കണ്ടി സ്വദേശി ഹാഷിംകോയ തങ്ങളുടെ വീട്ടിൽ നിന്നാണ് 27/08/22 ശനിയാഴ്ച രാത്രി സ്വർണാഭരണങ്ങൾ കാണാതായത്. മകളുടെ വിവാഹത്തിനായി കരുതിയിരുന്ന സ്വർണാഭരണങ്ങളാണ് കവർച്ച മോഷണം പോയത്. കിടപ്പുമുറിയുടെ അലമാരയിലായിരുന്നു ആഭരണങ്ങൾ. വിവാഹത്തലേന്നുളള സൽക്കാരത്തിന് ശേഷം മുറിയിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അത്യാവശ്യം അയൽക്കാരും ബന്ധുക്കളും മാത്രമേ 26/08/22 വെളളിയാഴ്ച നടന്ന സൽക്കാരത്തിനെത്തിയിരുന്നുളളു. രാത്രി ഒൻപതിനും പത്തിനുമിടയിൽ കവർച്ച നടന്നതായാണ് വീട്ടുകാരുടെ സംശയം. അതേസമയം നേരത്തെ തീരുമാനിച്ചത് പ്രകാരം വിവാഹ ചടങ്ങുകൾ നടന്നു. സംഭവത്തില്‍ വളയം പൊലീസ് അന്വേഷണം തുടരുകയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *