റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓണകിറ്റ് വിതരണം: അട്ടപ്പാടിയില്‍ 80 ശതമാനം പൂര്‍ത്തിയായി

September 1, 2022 - 9:05 pm

സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം അട്ടപ്പാടിയില്‍ 80 ശതമാനം പൂര്‍ത്തിയായതായി റേഷനിങ് ഇന്‍സ്‌പെക്ടര്‍ എന്‍. മാണിക്കന്‍ അറിയിച്ചു. ട്രൈബല്‍ വിഭാഗങ്ങളില്‍ എ.എ.വൈ. കാര്‍ഡ് (മഞ്ഞ), മുന്‍ഗണനാ കാര്‍ഡ് (പിങ്ക്) വിഭാഗങ്ങളിലുള്ളവരുടെ കിറ്റ് വിതരണം പൂര്‍ത്തിയായി. പൊതുവിഭാഗം(വെള്ള) കാര്‍ഡിന്റെ വിതരണം പുരോഗമിക്കുന്നതായും റേഷനിങ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

അഗളി, പുതൂര്‍ പഞ്ചായത്തുകളിലെ കിറ്റുകള്‍ പഞ്ചായത്തുകളുടെ മാവേലി സ്‌റ്റോറുകളിലും ഷോളയൂര്‍ പഞ്ചായത്തിലെ കിറ്റുകള്‍ കോട്ടത്തറ സബ് ഡിപ്പോയിലുമാണ് തയ്യാറാക്കിയത്. ഉള്‍പ്രദേശങ്ങളിലെ ഊരുകളില്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ മുഖേനെയാണ് കിറ്റുകള്‍ വിതരണം ചെയ്തത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *