റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെരുവ് നായകൾക്കുള്ള വാക്‌സിനേഷൻ നടപടികൾ കാര്യക്ഷമമാക്കി വൈക്കം നഗരസഭ.

September 1, 2022 - 9:09 pm

കോട്ടയം: വൈക്കത്തും സമീപപ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ തെരുവ് നായകളിൽ പേ വിഷബാധ വാക്‌സിനേഷൻ കാര്യക്ഷമാക്കി വൈക്കം നഗരസഭ. നഗരസഭയിലെ 26 വാർഡുകളിലായി 130 തെരുവ് നായകൾക്ക് ഇതുവരെ വാക്‌സിൻ നൽകി. ഒരു നായയെ പിടികൂടി വാക്‌സിൻ എടുക്കുന്നതിനായി 375 രൂപയാണ് നഗരസഭ ചെലവിടുന്നത്. 20 രൂപ നിരക്കിലാണ് സർക്കാർ വാക്‌സിൻ ലഭ്യമാക്കുന്നത്. കഴിഞ്ഞ മാസം വൈക്കത്തും സമീപ പ്രദേശങ്ങളിലുമായി തെരുവ് നായയുടെ അക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റ സാഹചര്യത്തിലാണ് ഈ വിഷയത്തിൽ നഗരസഭയുടെ അടിയന്തര ഇടപെടൽ. പുതിയ വാർഷികപദ്ധതിയിൽ നഗരസഭയിലെ എ.ബി.സി പ്രോഗ്രാമിന് ഡി.പി.സി അംഗീകാരം കിട്ടിയ സാഹചര്യത്തിൽ തെരുവ് നായകളുടെ പ്രജനനം തടയുന്നതിനായി വന്ധ്യംകരണം പോലുള്ള നടപടികൾ വരും നാളുകളിൽ സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *