റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓണം പട്ടിണിയിലാകുമെന്ന കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ആശങ്കയ്ക്ക് പരിഹാരം

September 6, 2022 - 8:41 pm

തിരുവനന്തപുരം: ഓണം പട്ടിണിയിലാകുമെന്ന കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ആശങ്കയ്ക്ക് ഒടുവില്‍ പരിഹാരം. രണ്ടേകാല്‍ മാസത്തെ ശമ്പളക്കുടിശിക കൊടുത്തു തീര്‍ക്കും. തുടര്‍ന്നുള്ള എല്ലാമാസവും അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കാന്‍ മാനേജ്മെന്റിനു നിര്‍ദേശം നല്‍കി. ജീവനക്കാരുടെ സംഘടനകളുമായി 05/09/2022 മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനങ്ങള്‍.

സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാന്‍ സഹകരിക്കണമെന്നു മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും 12 മണിക്കൂര്‍ ഡ്യൂട്ടി അംഗീകരിക്കാനാവില്ലെന്നു സംഘടനകള്‍ നിലപാടെടുത്തു. ഇക്കാര്യത്തില്‍ വീണ്ടും ചര്‍ച്ചയാകാമെന്ന ധാരണയിലാണു യോഗം പിരിഞ്ഞത്. എന്നാല്‍, പരീക്ഷണാര്‍ത്ഥം സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കും.റൊട്ടേഷന്‍ വ്യവസ്ഥയില്‍ മേഖലാടിസ്ഥാനത്തിലാകും ഡ്യൂട്ടി നിശ്ചയിക്കുക. സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കുമെന്നു ചര്‍ച്ചയ്ക്കുശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെങ്കിലും കൂടുതല്‍ ചര്‍ച്ചനടത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചതായാണു സംഘടനാനേതാക്കള്‍ പറഞ്ഞത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *