റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പരവൂരിൽ പതിനേഴുകാരിയെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

September 13, 2022 - 7:13 am

കൊല്ലം : പരവൂരിൽ 17കാരിയെ മർദ്ദിച്ചെന്ന പരാതിയിൽ പെൺകുട്ടിയുടെ ബന്ധുക്കളായ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയതു. ഇവർക്കെതിരെ പരവൂർ പോലീസ് കേസെടുത്തു. ഉത്രാട ദിവസമാണ് പെൺകുട്ടിക്ക് മർദനമേറ്റത്. ‍

വീടിന് അടുത്തുള്ള കടയിൽ സാധനം വാങ്ങി മടങ്ങിവരുമ്പോഴായിരുന്നു മൂന്നംഗ സംഘത്തിന്റെ ആക്രമണം. അയൽവാസികൾ കൂടിയായ ബന്ധുക്കളാണ് പതിനേഴുകാരിയെ മർദിച്ചത്. തറയിലിട്ട് ചവിട്ടിയതായും പരാതിയിലുണ്ട്. പെൺകുട്ടിയുമായി യുവാക്കളിലൊരാൾക്ക് അടുപ്പമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിന് കാരണം.

സംഭവത്തിന് ശേഷം ഒളിവിൽ പോയ യുവാക്കളിൽ രണ്ടുപേരെ 2022 സെപ്തംബർ 12ന് രാത്രിയാണ് പരവൂർ പൊലീസ് പിടികൂടിയത്. ഇവർക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. കേസിൽ ഒരാൾ കൂടി ഇനി പിടിയിലാകാനുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *