ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി അടുത്ത അറ്റോര്‍ണി ജനറല്‍ (എ.ജി) ആകും. നിലവിലെ എജി കെ.കെ.വേണുഗോപാല്‍ സ്ഥാനമൊഴിയുമ്പോള്‍ പിന്‍ഗാമിയായി റോഹ്തഗിയെ നിയമിക്കാനാണ് സര്‍ക്കാര്‍ നീക്കം. 2014-17ലും റോഹ്തഗി എ.ജി ആയിരുന്നു.
സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ കെ.കെ. വേണുഗോപാല്‍ ഈ പദവി വഹിക്കുന്ന ആദ്യ മലയാളിയാണ്. 2017 ജൂലൈയിലാണ് പദവിയേറ്റെടുത്തത്.ഇനി തുടരുന്നില്ലെന്ന് വേണുഗോപാല്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതോടെ റോഹത്ഗിയെ വീണ്ടും പരിഗണിക്കുകയായിരുന്നു.മൂന്നു വര്‍ഷത്തെ സേവന കാലാവധി 2020 ല്‍ അവസാനിച്ചപ്പോള്‍, സര്‍ക്കാര്‍ ഒരു വര്‍ഷം കൂടി തുടരാന്‍ വേണുഗോപാലിനോട് അഭ്യര്‍ഥിച്ചിരുന്നു.നേരത്തേ, റോഹത്ഗി തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു വേണുഗോപാലിന്റെ നിയമനം. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരുന്ന ജനതാഭരണകാലത്ത് അഡീഷനല്‍ സൊളിസിറ്റര്‍ ജനറലായിരുന്നു വേണുഗോപാല്‍.
