റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇലക്ട്രിക് ബൈക്ക് ഷോറൂമില്‍ തീപിടിത്തം: എട്ടുമരണം

September 14, 2022 - 11:32 am

ഹൈദരാബാദ്: സെക്കന്ദരാബാദില്‍ ഇലക്ട്രിക് ബൈക്ക് ഷോറൂമിലുണ്ടായ തീപിടിത്തത്തില്‍ എട്ടു മരണം. ആറു പേര്‍ക്കു പരുക്ക്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ബൈക്ക് ഷോറൂം കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ലോഡ്ജിലേക്ക് തീപടര്‍ന്നതാണ് അപകടത്തിന്റെ വ്യാപ്തി കൂടാന്‍ കാരണം. 23 മുറികളുള്ള ലോഡ്ജിലെ താമസക്കാരാണ് മരിച്ചവരിലേറെയും.22 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. പലരും പുക ശ്വസിച്ചാണ് മരിച്ചതെന്ന് അഗ്‌നിരക്ഷാസേന അറിയിച്ചു. ബൈക്ക് ഷോറൂമിനു സമീപമായിരുന്നു ലോഡ്ജിന്റെ വാതില്‍. അതുകൊണ്ടുതന്നെ ലോഡ്ജിലെ താമസക്കാര്‍ക്ക് പെട്ടെന്നു രക്ഷപ്പെടാനായില്ല.ലോഡ്ജിലെ ഇടനാഴിയിലും കോണിപ്പടികളിലും പുകനിറഞ്ഞതും തിരിച്ചടിയായി. കെട്ടിടത്തില്‍ നിന്നു ചാടിയും പൈപ്പ് വഴി ഈര്‍ന്നിറങ്ങിയും രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്കാണ് പരുക്കേറ്റത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, ചാര്‍ജ് ചെയ്യാന്‍ വച്ച ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നും സംശയമുണ്ട്. വാഹന ഷോറൂമിലും ബേസ്മെന്റിലും സൂക്ഷിച്ചിരുന്ന സ്‌കൂട്ടറുകള്‍ പൂര്‍ണമായി കത്തിനശിച്ചു. കത്തിനശിച്ച ഷോറൂമിന്റെയും ലോഡ്ജിന്റെയും ഉടമയ്ക്കെതിരേ പോലീസ് കേസെടുത്തു. കെട്ടിടത്തിന്റെ ബേസ്മെന്റ് ഗോഡൗണായി ഉപയോഗിക്കാന്‍ അനുമതിയുണ്ടായിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *