റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പീഡന കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

September 18, 2022 - 9:08 pm

ബംഗളൂരു: ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റുചെയ്തു. കര്‍ണാടക ധാര്‍വാഡ് ജില്ലയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന കോണ്‍ഗ്രസ് നേതാവ് മനോജ് കര്‍ജഗിയാണ് അറസ്റ്റിലായത്. ഇവിടത്തെ ജീവനക്കാരിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബ്യൂട്ടി പാര്‍ലറില്‍വച്ച് തന്നെ കെട്ടിപ്പിടിക്കാനും ചുംബിക്കാനും ശ്രമിച്ചുവെന്ന് ബ്യൂട്ടീഷ്യനായി ജോലിചെയ്യുന്ന യുവതി പോലിസില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. യുവതി വിവരമറിയിച്ചത് പ്രകാരം കാമുകന്‍ മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം സംഭവസ്ഥലത്തെത്തി കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിക്കുകയും ചെയ്തു. യുവതിയെ പീഡിപ്പിച്ചതിന് പ്രതിയെ അറസ്റ്റ് ചെയ്തതായും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും പോലിസ് എന്‍ഡിടിവിയോട് സ്ഥിരീകരിച്ചു. ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒരു മന്ത്രിയുടെ മുന്‍ സഹായിയാണെന്നും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വടക്കുപടിഞ്ഞാറന്‍ കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ മുന്‍ ഡയറക്ടര്‍ കൂടിയാണ് കോണ്‍ഗ്രസ് നേതാവ്. മുന്‍ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *