റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഴമതിക്കേസില്‍ ആംആദ്മി എം.എല്‍.എ. അറസ്റ്റില്‍

September 18, 2022 - 9:03 pm

ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. അമാനത്തുള്ള ഖാന്‍ അറസ്റ്റില്‍. 2 വര്‍ഷം പഴക്കമുള്ള ഡല്‍ഹി വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് അറസ്റ്റ്. 17/09/2022 രാവിലെ ഡല്‍ഹി പോലീസിന്റെ അഴിമതി വിരുദ്ധ വിഭാഗം ഖാനെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ ഖാന്റെയും ഖാനുമായി ബന്ധമുള്ളവരുടെയും വിവിധ കേന്ദ്രങ്ങളില്‍ പരിശോധനയും നടത്തി. തുടര്‍ന്ന്‌ വൈകിട്ടോടെയായിരുന്നു അറസ്റ്റ്. ഓഖ്ലയില്‍ നിന്നുള്ള നിയമസഭാംഗമാണ് അമാനത്തുള്ള ഖാന്‍.

നേരത്തേ നടന്ന പരിശോധനയില്‍ അമാനത്തുള്ള ഖാന്റെ സഹായിയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 12 ലക്ഷം രൂപയും തോക്കും നോട്ടെണ്ണല്‍ യന്ത്രവും പിടിച്ചെടുത്തിരുന്നു. ഖാന്റെ സഹായിയും വ്യവസായിയുമായ ഹമീദ് അലിയുടെ വസതിയിലും സ്ഥാപനങ്ങളിലുമാണ് ഡല്‍ഹി പോലീസിന്റെ അഴിമതിവിരുദ്ധ വിഭാഗം റെയ്ഡ് നടത്തിയത്.

സാകിര്‍ നഗര്‍, ബട്ലഹൗസ്, ജാമിയ നഗര്‍ തുടങ്ങി വിവിധയിടങ്ങളില്‍ പരിശോധന നടത്തിയതായാണ് വിവരം. ജാമിയ നഗറിലെ വസതിയില്‍ നിന്നാണ് പണവും തോക്കും ഉള്‍പ്പെടെ കണ്ടെത്തിയത്. തിര നിറച്ച ബെരേറ്റ പിസ്റ്റളാണ് പിടിച്ചെടുത്തതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *