റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അങ്കിത ഭണ്ഡാരി വധം: മകന്‍ നിരപരാധിയാണെന്ന് മുന്‍മന്ത്രി

September 26, 2022 - 12:35 pm

ഋഷികേശ്: ഉത്തരാഖണ്ഡില്‍ വനിതാ റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തി കനാലിലെറിഞ്ഞ കേസിലെ മുഖ്യപ്രതിയായ മകന്‍ പുല്‍കിത് ആര്യയെ ന്യായീകരിച്ച് മുന്‍ മന്ത്രി വിനോദ് ആര്യ. പുല്‍കിത് ആര്യയ്ക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ച വിനോദ്, തന്റെ മകന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ടു.പുല്‍കിത് ആര്യ നേര്‍വഴിക്കാരനാണ്. അവന്‍ അവന്റെ ജോലിയില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. എന്റെ മകനും കൊല്ലപ്പെട്ട പെണ്‍കുട്ടിക്കും നീതി ലഭിക്കണം. അവന്‍ ഒരിക്കലും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ല. പുല്‍കിത് ഏറെക്കാലമായി ഞങ്ങളില്‍നിന്ന് അകന്നാണ് താമസിക്കുന്നത്” -അദ്ദേഹം പറഞ്ഞു.കൊലപാതകത്തിനു പിന്നാലെ, വിനോദ് ആര്യയെയും മറ്റൊരു മകനും യുവ നേതാവുമായ അങ്കിത് ആര്യയെയും ബി.ജെ.പിയില്‍നിന്ന് പുറത്താക്കിയിരുന്നു.ഭോഗ്പുരിലെ റിസോര്‍ട്ടില്‍നിന്ന് കഴിഞ്ഞ 18 നു കാണാതായ അങ്കിത ഭണ്ഡാരിയുടെ മൃതദേഹം ശനിയാഴ്ച രാവിലെയാണ് ഋഷികേശിലെ ചീ കനാലില്‍നിന്ന് കണ്ടെടുത്തത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *