റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോൺസ്റ്ററും പടവെട്ടും 21 ന്

October 6, 2022 - 10:08 am

മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ നിവിന്‍പോളിയുടെ പടവെട്ട് എന്നീ ചിത്രങ്ങൾ ഒന്നിച്ചെത്തുന്നു. ഒക്ടോബര്‍ 21 നാണ് ഈ രണ്ട് ചിത്രങ്ങളും റിലീസ് ചെയ്യുന്നത്.

മഹാവീര്യര്‍ക്കുശേഷം തിയേറ്റര്‍ റിലീസായി എത്തുന്ന നിവിന്‍പോളി ചിത്രമാണ് പടവെട്ട് .പുലിമുരുകനുശേഷം മോഹന്‍ലാലും സംവിധായകന്‍ വൈശാഖും ഒരുമിക്കുന്ന ചിത്രമാണ് മോൺസ്റ്റർ .ആറാട്ടിനുശേഷം തിയേറ്റര്‍ റിലീസായി എത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്ററിൽലക്കിസിംഗ് എന്ന കഥാപാത്രത്തെയാണ് മെഗാതാരം അവതരിപ്പിക്കുന്നത്

പുലിമുരുകന്റെ രചയിതാവായ ഉദയകൃഷ്ണ ആണ് മോണ്‍സ്റ്ററിന്റെ തിരക്കഥ. ലക്ഷ്മിമഞ്ചു, ഹണി റോസ്, സ്വാസിക, ജോണി ആന്റണി, സുദേവ് നായര്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ .സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
മോണ്‍സ്റ്റര്‍.ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് നിര്‍മ്മാണം .

നവാഗതനായ ലിജുകൃഷ്ണ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പടവെട്ടില്‍ അദിതി ബാലന്‍, ഷമ്മി തിലകന്‍, സുധീഷ്, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റു താരങ്ങള്‍.രണ്ട് കാലഘട്ടങ്ങളിലൂടെയാണ് കഥ പറയുന്നത്. ദീപക് ഡി. മേനോന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സണ്ണി വയ്‌ന്‍, വിക്രം മെഹ്ര, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *