റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലഹരി വിരുദ്ധ ക്യാംപയിന്‍; ജില്ലാതല ഉദ്ഘാടനം നടത്തി

October 6, 2022 - 10:57 pm

ലഹരിമുക്ത കേരളത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 6 മുതല്‍ നവംബര്‍ ഒന്നു വരെ നടപ്പാക്കുന്ന ലഹരി വിരുദ്ധ ക്യാംപയിന്റെ ജില്ലാതല ഉദ്ഘാടനം ടി.ജെ വിനോദ് എം.എല്‍.എ നിര്‍വഹിച്ചു. ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ പത്മജാ എസ് മേനോന്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എ ശ്രീജിത്ത് മുഖ്യപ്രഭാഷണവും ലഹരി വിരുദ്ധ സന്ദേശവും നല്‍കി. ജില്ലാ വിമുക്തി മിഷന്‍ മാനേജര്‍ സി. സുനു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. 

ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി വി. ജയരാജ് ലഹരി വിരുദ്ധ ഓട്ടംതുള്ളലും ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസും നടത്തി. ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. 

എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ആര്‍. ജയചന്ദ്രന്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ (നിയമം ) ഷാജി എസ്. രാജന്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രിന്‍സ് ബാബു,  ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്.രാധിക, സ്‌കൂള്‍ അധ്യാപകരായ ആന്റണി ജോസഫ്, കെ.കെ മായ, ജില്ലാ വിമുക്തി മിഷന്‍ കോ ഓഡിനേറ്റര്‍ ബിബിന്‍ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *