മോസ്കോ: വന്‍ സ്ഫോടനം നടന്ന, റഷ്യയെയും ക്രിമിയയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കെര്‍ച്ച് പാലം കേടുപാടുകള്‍ നീക്കി നന്നാക്കിയെന്ന് ഇന്ത്യയിലെ റഷ്യന്‍ എംബസി അറിയിച്ചു. ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. കാറുകളും ബസുകളും മറ്റും കടത്തിവിടുന്നുണ്ട്.
നന്നാക്കിയ പാലത്തിലൂടെ ഒരു ട്രെയിന്‍ സാവധാനം നീങ്ങുന്നതിന്റെ ദൃശ്യങ്ങളും എംബസി പുറത്തുവിട്ടു. അതേസമയം, പാലത്തിലൂടെ ഒറ്റവരി ഗതാഗതം മാത്രമാണ് പുനസ്ഥാപിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ക്രിമിയയില്‍ നിന്ന് മോസ്കോയിലേക്കും സെന്റ് പീറ്റേഴ്സ്ബര്ഗിലേക്കും ഓരോ ട്രെയിനുകള്‍ പുറപ്പെട്ടതായി റഷ്യയ്ക്കും ക്രിമിയയ്ക്കുമിടയില് സര്‍വീസ് നടത്തുന്ന ഗ്രാന്‍ഡ് സര്‍വീസ് എക്സ്പ്രസ് അറിയിച്ചു. സ്ഫോടനത്തിനു പിന്നാലെ പാലത്തിന്റെ സുരക്ഷാ വര്‍ധിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിന് ഉത്തരവിട്ടു. ക്രിമിയയെയും റഷ്യയെയും ബന്ധിപ്പിച്ചുള്ള ഗ്യാസ് െപെപ്പ് െലെന്റെ സുരക്ഷയും വര്‍ധിപ്പിക്കും.
കഴിഞ്ഞ ദിവസം പാലത്തില്‍വച്ച് ഒരു ട്രക്കിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടിരുന്നു.ഏഴ് എണ്ണ ടാങ്കറുകള്‍ക്കു തീപിടിച്ചു. ക്രിമിയയെ റഷ്യയോടു കൂട്ടിച്ചേര്‍ത്ത് നാലു വര്‍ഷത്തിനുശേഷം 2018 ലാണ് പുടിന് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്.
