റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിൽ പുതുതായി രണ്ട് നഴ്‌സിംഗ് കോളേജുകൾക്ക് ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ അംഗീകാരം

October 13, 2022 - 7:12 am

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന കൊല്ലം, മഞ്ചേരി നഴ്‌സിംഗ് കോളേജുകൾക്ക് ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന്റെ അംഗീകാരം ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബി.എസ്.സി. നഴ്‌സിംഗ് കോഴ്‌സാണ് ആരംഭിക്കുന്നത്. ഓരോ നഴ്‌സിംഗ് കോളേജിലും 60 വിദ്യാർത്ഥികൾ വീതം 120 പേർക്ക് ഈ ബാച്ചിൽ പ്രവേശനം നൽകാനാകും. ഈ അധ്യയന വർഷം തന്നെ ക്ലാസുകൾ ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കൊല്ലം, മഞ്ചേരി മെഡിക്കൽ കോളേജുകളോടനുബന്ധിച്ച് നഴ്‌സിംഗ് കോളേജ് ആരംഭിക്കാൻ കഴിഞ്ഞ ജൂലൈയിലാണ് മന്ത്രിസഭായോഗം അനുമതി നൽകിയത്. ഈ വർഷം തന്നെ ക്ലാസുകൾ ആരംഭിക്കുന്നതിന് മന്ത്രിയുടെ നേതൃത്വത്തിൽ യോഗങ്ങൾ വിളിച്ചുചേർത്ത് നടപടികൾ സ്വീകരിച്ചു. ഈ നഴ്‌സിംഗ് കോളേജുകൾക്കായി 36 അധ്യാപക അനധ്യാപക തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. നഴ്‌സിംഗ് കോളേജുകൾ ആരംഭിക്കാനുള്ള ഭൗതിക സാഹചര്യങ്ങൾ പൂർത്തിയായി വരുന്നു.

ഈ നഴ്‌സിംഗ് കോളേജുകളുടെ മേൽനോട്ടത്തിനായി ജെ.ഡി.എൻ.ഇ. ആയ ഡോ. സലീന ഷായെ സ്‌പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ്‌സ് കൗൺസിൽ, കേരള ആരോഗ്യ സർവകലാശാല എന്നിവയുടെ അംഗീകാരത്തിന് ശേഷമാണ് രണ്ട് നഴ്‌സിംഗ് കോളേജുകൾക്കും ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ അംഗീകാരം ലഭ്യമായത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *