റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡെന്മാര്‍ക്ക് ഓപ്പണ്‍: സൈന പുറത്ത്

October 20, 2022 - 1:09 pm

ഒഡെന്‍സ്: ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വനിതാ വിഭാഗത്തില്‍ സൈന നെഹ്‌വാള്‍ ആദ്യ റൗണ്ടില്‍ പുറത്ത്. പുരുഷവിഭാഗത്തില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നും എച്ച്.എസ്. പ്രണോയിയും പ്രീ ക്വാര്‍ട്ടറില്‍.ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേതാവ് സൈനാ നെഹ്‌വാള്‍ ചൈനയുടെ ഴാങ് യി മാനിനോടു തോറ്റു. സ്‌കോര്‍: 17-21, 21-19, 11-21. ലക്ഷ്യ ഇന്തോനീഷ്യന്‍ താരം ആന്റണി സിനിസുകയെ 21-16, 21-12 തോല്‍പ്പിച്ചു. ചൈനയുടെ ഷാവോ യുന്‍ പെങ്ങിനെയാണ് പ്രണോയ് കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍: 21-13, 22-20.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *