റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ സഹോദരങ്ങളെ കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദ്ദിച്ച കേസിൽ സിഐ അടക്കം നാല് പൊലീസുകാർക്ക് സസ്പെൻഷൻ

October 21, 2022 - 6:21 am

കൊല്ലം : കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ കള്ളക്കേസിൽ കുടുക്കി സഹോദരങ്ങളെ ക്രൂരമായി മർദ്ദിച്ച കേസിൽ ഉദ്യോഗസ്ഥരെ വെളളപ്പൂശി കമ്മീഷണർ. സിഐയും എസ്ഐയും യുവാക്കളെ മർദ്ദിച്ചിട്ടില്ലെന്നാണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട്. സംഭവത്തിൽ പ്രതിഷേധം കനത്തതിന് പിന്നാലെയാണ് സിഐ അടക്കം നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്.

കേസ് കെട്ടിച്ചമച്ചാണ് യുവാക്കളെ മർദിച്ചതെന്ന് സ്പെഷൽ ബ്രാഞ്ച് കണ്ടെത്തിയിട്ടും തുടക്കത്തിൽ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നില്ല. പകരം എസ്ഐ അടക്കം നാല് പേരെ അവരുടെ വീടിന് അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുക മാത്രമാണ് ഉണ്ടായത്.

സിഐ കെ വിനോദിനെതിരെ നടപടിയൊന്നും ഉണ്ടായതുമില്ല. ഇതിന് പിന്നാലെ പ്രതിഷേധം രൂക്ഷമായി മറ്റ് മാർഗങ്ങളില്ലാതെ വന്നതോടെയാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. സിഐ കെ.വിനോദ്, എസ്ഐ അനീഷ് ,ഗ്രേഡ് എസ്ഐ പ്രകാശ് ചന്ദ്രൻ , സിപിഒ മണികണ്ഠൻ പിള്ള എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അപ്പോഴും സിഐ വിനോദിനുെയും എസ്ഐ അനീഷിനെയും സംരക്ഷിക്കുന്നതാണ് കമ്മീഷണറുടെ റിപ്പോർട്ട്.

എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ വിളിച്ചു വരുത്തിയ ശേഷം കിളിക്കൊല്ലൂർ സ്റ്റേഷനിൽ പേരൂർ സ്വദേശികളായ വിഘ്നേഷിനെയും വിഷ്ണുവിനെയും പൊലീസുകാർ ക്രൂരമായി മർ‍ദ്ദിച്ചത്. മഫ്തിയിലുണ്ടായിരുന്ന എഎസ്ഐയും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്റെ പേരിലാണ് ഇരുവർക്കുമെതിരെ കള്ളക്കേസ് ചമച്ചത്. ലഹരി കടത്ത് കേസിൽ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കൾ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്ഐയെ ആക്രമിക്കുന്നു എന്ന തരത്തിൽ വാർത്ത പുറത്തു വിടുകയും പിന്നാലെ കേസെടുക്കുകയും ആയിരുന്നു.

ബൈക്കിൽ ഇൻഡിക്കേറ്റർ ഇടാതിരുന്നതിനെ ചൊല്ലി എഎസ്ഐയും വിഷ്ണുമായി ഉണ്ടായ തർക്കമായിരുന്നു കള്ളക്കേസിന് പിന്നിലെ യഥാർത്ഥ കാരണം. യുവാക്കൾക്കെതിരായ കേസിനും പൊലീസ് മർദ്ദനത്തിനും പിന്നാലെ യുവാക്കളിലൊരാളുടെ വിവാഹം മുടങ്ങുകയും രണ്ടാമന് പൊലീസിലെ കിട്ടാനിരുന്ന ജോലി നഷ്ടമാവുകയും ചെയ്തിരുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *