റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മയക്കുമരുന്ന്, അനാചാരം, അന്ധവിശ്വാസം തുടങ്ങിയവയ്ക്കെതിരെ ബോധവത്കരണം:സംസ്ഥാനതല ഉദ്ഘാടനം 28ന്

October 25, 2022 - 8:17 pm

*മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും

മയക്കുരുന്ന്, അനാചാരം, അന്ധവിശ്വാസം തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ സാംസ്‌കാരിക വകുപ്പ് ആശയപ്രചാരണ – ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 28 ന് രാവിലെ 11 ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനാകും. ശശി തരൂർ എം.പി മുഖ്യാഥിതിയാകും. ജില്ലയിലെ വജ്രജൂബിലി ഫെല്ലോഷിപ്പ് പരിശീലകരും പഠിതാക്കളും സാമൂഹികതിന്മയ്ക്കെതിരെയുള്ള ആശയപ്രചാരണം ലക്ഷ്യമിട്ടുള്ള വ്യത്യസ്ത കലാപരിപാടികൾ അവതരിപ്പിക്കും. സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *