റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉമ്മന്‍ ചാണ്ടിക്കെതിരായ കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ്

November 1, 2022 - 5:05 pm

മൂവാറ്റുപുഴ: വിവാദതാന്ത്രികന്‍ സന്തോഷ് മാധവനു സര്‍ക്കാര്‍ മിച്ചഭൂമി പതിച്ചുനല്‍കിയ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിനോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. കളമശേരി സ്വദേശി ഗിരീഷ് ബാബു സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രാഥമികവാദം കേട്ട മൂവാറ്റുപുഴ വിജിലന്‍സ് കോടതി, നവംബര്‍ 28-നകം തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടു.

2016-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെതിരേയാണു ഹര്‍ജി. സന്തോഷ് മാധവന്‍, ഉമ്മന്‍ ചാണ്ടി, മുന്‍മന്ത്രി അടൂര്‍ പ്രകാശ്, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത, ആര്‍.എം.സെഡ്. ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ഡയറക്ടര്‍ വി.എം. ജയശങ്കര്‍ എന്നിവര്‍ക്കെതിരേയാണു വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റിന്റെ അന്വേഷണം. സര്‍ക്കാര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ച, എറണാകുളം വടക്കന്‍ പറവൂര്‍ പുത്തന്‍വേലിക്കര വില്ലേജിലെ 95.44 ഏക്കറും തൃശൂര്‍, കൊടുങ്ങല്ലൂര്‍ മഠത്തുംപടി വില്ലേജിലെ 32.41 ഏക്കറും പതിച്ചുനല്‍കിയതില്‍ സാമ്പത്തികക്രമക്കേടും അഴിമതിവിരുദ്ധനിയമലംഘനവുമുണ്ടെന്നാണു കേസ്. ബിനാമി സ്ഥാപനത്തിനു ഭൂപരിഷ്‌കരണനിയമങ്ങളില്‍ ഇളവുനല്‍കി പതിച്ചുനല്‍കുകയും പിന്നീട് വിവാദമായതോടെ പിന്‍വലിക്കുകയും ചെയ്തുവെന്നാണു ഹര്‍ജിക്കാരന്റെ ആരോപണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *