റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് നിര്‍ണായക മത്സരം.

November 2, 2022 - 10:33 am

അഡ്ലെയ്ഡ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് നിര്‍ണായക മത്സരം. ഇന്ത്യന്‍ സമയം നവംബര്‍ 2 ഉച്ചയ്ക്ക് 1.30 മുതല്‍ നടക്കുന്ന സൂപ്പര്‍ 12 ഗ്രൂപ്പ് 2 മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. മത്സരത്തിനിടെ മഴയുണ്ടാകുമെന്ന റിപ്പോര്‍ട്ട് ഇരു ടീമുകളെയും ആശങ്കപ്പെടുത്തുന്നു.

വൈകിട്ടോടെ കനത്ത മഴയാകുമെന്നാണ് ഓസ്ട്രേലിയന്‍ വെതര്‍ ബ്യൂറോയുടെ നിരീക്ഷണം.അഡ്ലെയ്ഡ് ഓവല്‍ പരമ്പരാഗതമായി ബാറ്റിങ് പിച്ചാണ്. 170 റണ്ണാണ് ഇവിടുത്തെ ഒന്നാം ഇന്നിങ്സ് ശരാശരി. ഇന്ത്യയും ബംഗ്ലാദേശും അഡ്ലെയ്ഡില്‍ ഒരു ട്വന്റി20 മാത്രമാണു ജയിച്ചത്. ഇന്ത്യ 2016 ല്‍ ഓസ്ട്രേലിയയെ 37 റണ്ണിനു തോല്‍പ്പിച്ചു. ബംഗ്ലാദേശ് 2015 ലോകകപ്പില്‍ ഇം ണ്ടിനെ 15 റണ്ണിനു തോല്‍പ്പിച്ചതും അഡ്ലെയ്ഡിലാണ്. മൂന്നു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയും ബംഗ്ലാദേശും ട്വന്റി20 യില്‍ മത്സരിക്കുന്നത്. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ട്വന്റി20 യില്‍ 11 മത്സരങ്ങളാണു കളിച്ചത്. അതില്‍ പത്തിലും ഇന്ത്യയാണു ജയിച്ചത്. 2019 നവംബര്‍ മൂന്നിനു ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ഏഴ് വിക്കറ്റിനു ജയിച്ചിരുന്നു. 2016 ലോകകപ്പിലെ സൂപ്പര്‍ 10 (ഗ്രൂപ്പ് 2) മത്സരത്തില്‍ ഇന്ത്യ ഒരു റണ്ണിനു ജയിച്ചതാണ് ഏറ്റവും വാശിയേറിയ മത്സരം.

അവസാന പന്തില്‍ മുഷ്ഫികര്‍ റഹിമിനെ (0) റണ്ണൗട്ടാക്കി ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന എം.എസ്. ധോണിയാണു മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്.ഇന്ത്യക്ക് ഇനി രണ്ട് മത്സരങ്ങളാണു ശേഷിക്കുന്നത്. ബംഗ്ലാദേശിനെതിരായ മത്സരം കഴിഞ്ഞാല്‍ സിംബാബ്വേ എതിരാളികളാകും. ഏതെങ്കിലും ഒരു മത്സരം തോറ്റാല്‍ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകളെ ബാധിക്കും. ഇന്ത്യക്കും ബംഗ്ലാദേശിനും മൂന്ന് കളികളില്‍നിന്നു നാല് പോയിന്റ് വീതമാണ്.ഓപ്പണര്‍ ലോകേഷ് രാഹുലാണ് ഇന്ത്യയുടെ പ്രധാന ആശങ്ക. ഇതുവരെ കളിച്ച മൂന്നു മത്സരങ്ങളിലും രാഹുല്‍ രണ്ടക്കം കണ്ടില്ല. പാകിസ്താനുമായുള്ള ാമര്‍ പോരാട്ടത്തില്‍ നാലു റണ്ണാണു രാഹുല്‍ നേടിയത്. ഹോളണ്ടിനെതിരേ 12 പന്തില്‍ ഒന്‍പത് റണ്ണുമായി അദ്ദേഹം ക്രീസ് വിട്ടു. ദക്ഷിണാഫ്രിക്കയ്ക്കെതിരേയും ഒന്‍പത് റണ്ണിനു പുറത്തായി. ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹാല്‍ ഇന്നു കളിക്കാന്‍ സാധ്യതയുണ്ട്. വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കിന്റെ പരുക്കിന്റെ അന്തിമ വിവരം രാവിലെ പുറത്തുവിടും. ദക്ഷിണാഫ്രിക്കയ്ക്കെതിരേ നിരാശപ്പെടുത്തിയെങ്കിലും ദീപക് ഹൂഡ ഇന്നും കളിക്കുമെന്നാണു സൂചന. സാധ്യതാ ടീം: ഇന്ത്യ – ലോകേഷ് രാഹുല്‍, രോഹിത് ശര്‍മ (നായകന്‍), വിരാട് കോഹ്ലി, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, ആര്‍. അശ്വിന്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്.

അഞ്ചാം ബൗളറിനെ ഉള്‍പ്പെടുത്താനുള്ള ആലോചനയിലാണു നായകന്‍ ഷാക്കിബ് അല ഹസന്‍. രണ്ടു മത്സരങ്ങളില്‍ മാന്‍ ഓഫ് ദ് മാച്ചായ തസ്‌കിന്‍ അഹമ്മദിലാണു ടീമിന്റെ പ്രതീക്ഷ. ഹോളണ്ടിനെതിരേയും സിംബാബ്വേയ്ക്കെതിരേയും തസ്‌കിന്‍ മികച്ച ബൗളിങ് പുറത്തെടുത്തു.

സാധ്യതാ ടീം: ബംഗ്ലാദേശ് – സൗമ്യ സര്‍ക്കാര്‍, നജ്മുള്‍ ഹൊസൈന്‍ ഷാന്റോ, ലിട്ടന്‍ ദാസ്, ഷാക്കിബ് അല്‍ ഹസന്‍ (നായകന്‍), അഫീഫ് ഹൊസൈന്‍, നൂറുള്‍ ഹസന്‍, മൊസാദക് ഹൊസൈന്‍, യാസിര്‍ അലി, തസ്‌കിന്‍ അഹമ്മദ്, മുസ്താഫിസുര്‍ റഹ്മാന്‍, ഹസന്‍ മഹ്മൂദ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *