റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രണയം നടിച്ച് പീഡനം: യുവാവിന്ജാമ്യമില്ല

November 8, 2022 - 4:46 pm

മഞ്ചേരി : ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. വലമ്പൂര്‍ പൂപ്പലം പള്ളിയാലില്‍ ഫൈസല്‍ (20)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. 2022 ഒക്‌ടോബര്‍ അഞ്ചിനാണ് കേസിന്നാസ്പദമായ സംഭവം. മുണ്ടാരക്കലില്‍ നിന്നും ബൈക്കില്‍ കയറ്റിയ പെണ്‍കുട്ടിയെ പ്രതിയുടെ പൂപ്പലത്തുള്ള വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. പോലീസ് ഇന്‍സ്‌പെക്ടര്‍ സി അലവിയാണ് കേസന്വേഷിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *