റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോതമംഗലം സബ് ജില്ലാ സ്കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു

November 8, 2022 - 10:00 pm

ഈ വർഷത്തെ കോതമംഗലം വിദ്യാഭ്യാസ ഉപ ജില്ലാ  സ്കൂൾ കായികമേളയ്ക്ക് മാർ ബേസിൽ  ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തിൽ തിരിതെളിഞ്ഞു.  മേളയുടെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവ്വഹിച്ചു. നാല് ദിവസം നീണ്ടുനിൽക്കുന്ന കായിക മേള നവംബർ 11 നാണ് സമാപിക്കുക. 

ഉദ്ഘാടന സമ്മേളനത്തിൽ കോതമംഗലം നഗരസഭാ ചെയർമാൻ കെ.കെ ടോമി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളിൽ പതാക ഉയർത്തി. ദേശീയ താരങ്ങളായ മാസ്റ്റർ പി.ആർ ആരോമൽ , സി.ആർ നിത്യ  എന്നിവർ ദീപശിഖാ പ്രയാണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, നഗരസഭാ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, വാർഡ് കൗൺസിലർമാരായ സിജോ വർഗീസ്, കെ.എ നൗഷാദ്, കെ.വി തോമസ്, രമ്യ വിനോദ്, ബിൻസി തങ്കച്ചൻ, എ.ജി ജോർജ്, റിൻസ് റോയി, കോതമംഗലം ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, സെന്റ്  ജോർജ് സ്കൂൾ മാനേജർ ഫാദർ തോമസ് ചെറുപറമ്പിൽ, വിദ്യാഭ്യാസ ഓഫീസർ കെ.പി സുധീർ, ബി.ആർ.സി കോ ഓർഡിനേറ്റർ കെ.ബി സജീവ്, സ്കൂൾ പ്രിൻസിപ്പൽ ഫാദർ പി.ഒ പൗലോസ്, ഉപജില്ലാ  സ്പോർട്സ് & ഗെയിംസ്  അസോസിയേഷൻ സെക്രട്ടറി ജിജി .സി. പോൾ, സെന്റ് ജോർജ് സ്കൂൾ പ്രിൻസിപ്പൽ ബിജു ജോസഫ്, മാർ ബേസിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സോമി .പി. മാത്യു, എച്ച്.എം ഫോറം സെക്രട്ടറി സോജൻ മാത്യു, പ്രൈമറി എച്ച്.എം ഫോറം സെക്രട്ടറി കെ.എൻ സജിമോൻ, മാർ ബേസിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.കെ സോമൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *