മുംബൈ: അറസ്റ്റിലായി മൂന്നു മാസത്തിനു ശേഷം ജാമ്യം ലദിച്ചതും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് ജഡ്ജിയെ തൊഴുതുവണങ്ങി. നന്ദി അറിയിക്കുന്നെന്നും ജഡ്ജി എം.ജി ദേശ്പാണ്ഡെയോട് റാവത്ത് പറഞ്ഞു. നന്ദി പറയേണ്ട കാര്യമില്ല. മെറിറ്റ് നോക്കിയാണ് എല്ലാം തീരുമാനിക്കുന്നത്.
മെറിറ്റ് ഇല്ലാത്തപ്പോള്‍ ഞങ്ങള്‍ വിധി പറയില്ല എന്നായി ജഡ്ജി.പത്ര ചാള്‍ പുനര്‍വികസന പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുംബൈയിലെ പ്രത്യേക കോടതിയാണ് ശിവസേനാ എം.പിക്ക് ജാമ്യം അനുവദിച്ചത്. 11/11/2022 വെള്ളിയാഴ്ച വരെ ജാമ്യം അനുവദിക്കരുതെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ തള്ളിയാണിത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലായിരുന്നു റാവത്ത്.ജാമ്യം റദ്ദാക്കണമെന്നും ഇടക്കാല ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിക്കാനാണ് ഇ.ഡി. തീരുമാനം.
സേനാ നേതാവ് ബുധനാഴ്ച ജയിലില്‍ നിന്ന് ഇറങ്ങുന്നത് ഉറപ്പാക്കാനുള്ള നടപടികളുമായി റാവത്തിന്റെ അഭിഭാഷകനും. തനിക്കെതിരായ കേസ് അധികാര ദുര്‍വിനിയോഗത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും രാഷ്്രടീയ പകപോക്കലാണെന്നും സേനാ എം.പി കോടതിയില്‍ അവകാശപ്പെട്ടിരുന്നു.
