റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്ലിയോപാട്രയുടെ ശവകുടീരം കണ്ടെത്തിയതായി സൂചന

November 11, 2022 - 12:40 pm

കെയ്റോ: ഈജിപ്തിലെ അവസാന ഫറവോകൂടിയായ ക്ലിയോപാട്രയുടെ ശവകുടീരം കണ്ടെത്തിയതായി സൂചന. അലക്സാന്‍ഡ്രിയ്ക്കു സമീപമുള്ള തപോസിറിസ് മാഗ്‌ന ക്ഷേത്രത്തിനു സമീപം കണ്ടെത്തിയ തുരങ്കം ക്ലിയോപാട്രയുടെ ശവകുടീരത്തിലേക്കുള്ളതാണെന്നാണ് ഗവേഷകര്‍ കരുതുന്നത്.

തപോസിറിസ് മാഗ്‌ന ക്ഷേത്ര വളപ്പിലാണു ക്ലിയോപാട്രയെയും കാമുകന്‍ മാര്‍ക്ക് ആന്റണിയെയും സംസ്‌കരിച്ചതെന്നാണു ഈജിപ്തുകാരുടെ വിശ്വാസം. ക്ഷേത്രത്തിന് അടിയില്‍ പല തട്ടുകളിലായുള്ള പാറകള്‍ തുരന്നാണ് തുരങ്കം ഉണ്ടാക്കിയിട്ടുള്ളത്. 4,800 അടിയാണു തുരങ്കത്തിന്റെ നീളം. ആറടിയോളം ഉയരമുണ്ട്. തുരങ്കപാത ശവകുടീരത്തിലേക്കാണെന്ന സൂചന ലഭിച്ചിട്ടുണ്ടെന്നു ഗവേഷണം നടത്തിയ സാന്‍ ഡൊമിങ്കോ സര്‍വകലാശാലയിലെ ഗവേഷകര്‍ പറഞ്ഞു. തുരങ്കത്തില്‍ നിന്നു ക്ലിയോപാട്രയുടെയും അലക്സാണ്ടറുടെയും ചിത്രങ്ങളുള്ള നാണയങ്ങളും ഏതാനും പ്രതിമകളും ലഭിച്ചിട്ടുണ്ട്. തുരങ്കത്തിന്റെ ഒരു ഭാഗം ഇപ്പോള്‍ മെഡിറ്ററേനിയന്‍ കടലിന് അടിയിലാണ്. പഠനം പൂര്‍ത്തിയായശേഷമേ ശവകുടീരത്തിന്റെ കാര്യത്തില്‍ അന്തിമധാരണയാകൂ. പഴയകാലത്ത് ഈജിപ്തിന്റെ തലസ്ഥാനമായിരുന്നു അലക്സാന്‍ഡ്രിയ. ഫറവോയായിരുന്ന ടോളമി ബിസി 280 നും 270 നും മധ്യേയാണ് തപോസിറിസ് മാഗ്‌ന നിര്‍മിച്ചത്. ബി.സി. 51 മുതല്‍ 30 വരെ ഈജിപ്തിനെ നയിച്ചത് ക്ലിയോപാട്രയാണെന്നാണ് കരുതുന്നത്.

അഗ്സ്റ്റിയസ് സീസറു(ഒക്ടോവിയന്‍)മായുള്ള യുദ്ധത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണു ക്ലിിയോപാട്രയെയും കാമുകന്‍ മാര്‍ക്ക് ആന്റണി ജീവനൊടുക്കിയത്. മാര്‍ക്ക് ആന്റണിയെ ഈജിപ്തില്‍ സംസ്‌കരിക്കാനായിരുന്നു ക്ലിയോപാട്രയുടെ ശ്രമം. മരണാനന്തര ജീവിതത്തില്‍ ആന്റണിക്കൊപ്പം കൂടണമെന്നായിരുന്നു അവരുടെ ആഗ്രഹം. പിന്നീട് ക്ലിയോപാട്രയെ ആന്റണിക്കൊപ്പം സംസ്‌കരിച്ചെന്നാണ് വിശ്വാസം. എ.ഡി. 320 നുശേഷം ക്ഷേത്രവും തുരങ്കവുമുള്ള മേഖലയില്‍ 23 ഭൂചലനങ്ങളുണ്ടായെന്നാണ് കണക്ക്. ഇതേത്തുടര്‍ന്നു ക്ഷേത്രത്തിനും തുരങ്കത്തിനും നാശമുണ്ടായിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *