കല്‍പ്പറ്റ: കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ് ചിത്രമൂലയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തകര്‍പ്പന്‍ ജയം. യു.ഡി.എഫില്‍ നിന്നും മത്സരിച്ച മുസ്ലിം ലീഗിലെ റഷീദ് കമ്മിച്ചാല്‍ 208 വോട്ടുകള്‍ക്കാണ് സി.പി.എമ്മിലെ പ്രവീണ്‍ കുമാറിനെ പരാജയപ്പെടുത്തി വാര്‍ഡ് പിടിച്ചെടുത്തത്. 1258 വോട്ടില്‍ 1052 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ റഷീദ് കമ്മിച്ചാലിന് 611 ഉം, പ്രവീണ്‍ കുമാറിന് 403 വോട്ടമാണ് ലഭിച്ചത്.
രമ വിജയന്‍ ബി.ജെ.പി 31, റഷീദ് സ്വതന്ത്രന്‍ 7 എന്നിങ്ങനെയാണ് മറ്റുള്ളവര്‍ക്ക് ലഭിച്ച വോട്ടുകള്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശീന്ദ്രന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. വിജയത്തെ തുടര്‍ന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി. അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്തു.
