റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ ക്യാമ്പ്

November 12, 2022 - 10:09 pm

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖല ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന ചിത്രരചനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ അവസാനവാരം കോഴിക്കോട് മൊയ്തു മൗലവി സ്മാരക ദേശീയ സ്വാതന്ത്ര്യ സമരചരിത്ര മ്യൂസിയത്തില്‍ വച്ച് നടക്കുന്ന ക്യാമ്പില്‍ ചിത്രരചനയില്‍ അഭിരുചിയുളള ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. 

പ്രശസ്ത ചിത്രകാരന്‍മാരായ പോള്‍ കല്ലാനോട്, സുനില്‍ അശോകപുരം എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ ചിത്രകലാ അദ്ധ്യാപകരും പങ്കെടുക്കും. താല്പര്യമുളളവര്‍ നവംബര്‍ 22 ന് മുന്‍പ് 0495 2371096 എന്ന ഫോണ്‍ നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കാണ് അവസരം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *