റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോകകപ്പ്: ജയിച്ചാലും തോറ്റാലും ടീമുകളെ കാത്തിരിക്കുന്നത് കൈനിറയെ പണം.

November 21, 2022 - 11:51 am

ദോഹ: വലിയ കളിയാണ് ലോകകപ്പ് ഫുട്ബോള്‍. കിരീടം നേടിയാലും ജയിച്ചാലും തോറ്റാലും ടീമുകളെ കാത്തിരിക്കുന്നത് കൈനിറയെ പണം. ലോകകപ്പ് ജേതാക്കളേയും റണ്ണര്‍ അപ്പുകളേയും പങ്കെടുക്കുന്ന ടീമുകളേയുമൊക്കെ കാത്തിരിക്കുന്നത് വന്‍ സമ്മാനത്തുകയാണ്.

2500 കോടി രൂപയാണ് ഖത്തര്‍ ലോകകപ്പില്‍ വിവിധ ടീമുകള്‍ക്കും മികച്ച കളിക്കാര്‍ക്കുമായി ലഭിക്കുക. ലോകകപ്പില്‍ നിന്ന് ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുന്ന ടീമുകള്‍ക്ക് വരെ 70 കോടി രൂപ സമ്മാനത്തുകയായി ലഭിക്കും. ഡിസംബര്‍ 18 ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ജയിച്ച് കിരീടം നേടുന്ന ടീമിന് 344 കോടി രൂപയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 245 കോടി രൂപ ലഭിക്കും.

മൂന്നാം സ്ഥാനക്കാര്‍ക്ക് 220 കോടി രൂപയും നാലാം സ്ഥാനക്കാര്‍ക്ക് 204 കോടി രൂപയും സമ്മാനത്തുക ലഭിക്കും. ക്വര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്താകുന്ന ടീമുകള്‍ക്ക് 138 കോടി രൂപ വീതവും പ്രീ ക്വാര്‍ട്ടറില്‍ പുറത്താകുന്നവര്‍ക്കു 106 കോടി രൂപ വീതവും ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്ന ടീമുകളുടേയും കീശ നിറയും. 74 കോടി രൂപയാണ് അവര്‍ക്കു ലഭിക്കുക.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *