റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അര്‍ജന്റീന ടീം താമസിക്കുന്നത് ഖത്തര്‍ യൂണിവേഴ്സിറ്റി ക്യാമ്പസില്‍

November 21, 2022 - 12:06 pm

ദോഹ: ഖത്തര്‍ യൂണിവേഴ്സിറ്റി ക്യാമ്പസിലാണ് അര്‍ജന്റീന ടീം താമസിക്കുന്നത്. ഏക്കര്‍ കണക്കിന് പരന്നു കിടക്കുന്ന ക്യാമ്പസില്‍ സുരക്ഷാ ഭടന്‍മാരുടെ അനുമതിയില്ലാതെ ഒരീച്ചപോലും പാറില്ല. താമസത്തിനും പരിശീലനത്തിനുമുള്ള സൗകര്യത്തിനാണ് ക്യാമ്പസ് തെരഞ്ഞെടുത്തതെന്ന് അര്‍ജന്റീന ടീം മാനേജ്മെന്റ്.

ക്യാമ്പസില്‍ ടീമിന് പരിശീലനത്തിനുള്ള സൗകര്യവുമുണ്ട്. ടീം ക്യാമ്പസിനകത്താണ് പരിശീലനം നടത്തുന്നത്. സൂപ്പര്‍ താരം ലയണല്‍ മെസി സഹതാരങ്ങളില്‍ നിന്ന് മാറി ഒറ്റയ്ക്കു പരിശീലിക്കുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഖത്തറിലെത്തിയ ശേഷം മെസി ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയില്ല.

ലോറിയന്റിനെതിരേ നടന്ന ഫ്രഞ്ച് ലീഗ് വണ്‍ മത്സരത്തില്‍നിന്നു പാരീസ് സെയിന്റ ജെര്‍മെയ്ന്‍ മെസിയെ ഒഴിവാക്കിയിരുന്നു. കാല്‍ക്കുഴയുടെ പരുക്ക് സാരമാകാതിരിക്കാനായിരുന്നു നടപടി. വെള്ളിയാഴ്ച ടീം പരിശീലനത്തിനിറങ്ങി 10 മിനിറ്റിനുശേഷം മെസി ഒറ്റക്ക് ഗ്രൗണ്ടിലെത്തുകയായിരുന്നു. ഗുരുതര പ്രശ്നങ്ങളില്ലെന്നും സൗദി അറേബ്യക്കെതിരേ ചൊാഴ്ച നടക്കുന്ന ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ മെസി കളിക്കുമെന്നും കോച്ച് ലയണല്‍ സ്‌കലോണി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *