റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശബരിമലയിലെ പുഷ്പാഭിഷേകത്തിന്റെ കരാര്‍ പ്രതിസന്ധിയില്‍, ഒരു കരാർ നിലനിൽക്കെ ദേവസ്വം ബോർഡ് പുനര്‍ലേലം നടത്തി

November 21, 2022 - 12:17 pm

തൃശ്ശൂര്‍: ദേവസ്വം ബോർഡും കരാറുകാരും തമ്മിലെ തർക്കം കാരണം ശബരിമലയിലെ പ്രധാന വഴിപാടായ പുഷ്പാഭിഷേകം പ്രതിസന്ധിയിൽ. ഒരു കരാർ നിലനിൽക്കെ  കൂടിയ തുകയ്ക്ക് ദേവസ്വം ബോർഡ് പുനർലേലം നടത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. പുതിയ കരാറുകാരൻ ചുമതലയേൽക്കുന്നതുവരെയുള്ള കാലയളവിൽ പുഷ്പങ്ങൾ വിലകൊടുത്തു വാങ്ങുകയാണ് ദേവസ്വം ബോർഡ്.

സന്നിധാനത്ത് ഏറെ ചെലവേറിയ വഴിപാടുകളിലൊന്നാണ് പുഷ്പാഭിഷേകം. ഈ സീസണിൽ ഇതുവരെ പൂക്കൾ എത്തിക്കുന്നതിനുള്ള കരാർ ഗുരുവായൂർ സ്വദേശിക്കായിരുന്നു. ജി എസ് ടി അടക്കം 88 ലക്ഷം രൂപയായിരുന്നു കരാർ തുക. എന്നാൽ തുക കുറവാണെന്ന കാരണം പറഞ്ഞ് കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് പുനർ ലേലം സംഘടിപ്പിച്ചു.  1,15,50000 രൂപയ്ക്ക് അടൂർ സ്വദേശി പുതിയ കരാർ ഏറ്റെടുത്തു. എന്നാൽ ജി എസ് ടി അടയ്ക്കണമെന്ന ആവശ്യം പുതിയ കരാറുകാരൻ തള്ളുകയും പൂക്കൾ എത്തിക്കുന്നതിന് 3 ദിവസം സാവകാശം ചോദിക്കുകയും ചെയ്തു. കരാർ മറ്റൊരാൾക്ക് നൽകിയതോടെ പൂക്കളുടെ വിതരണം നിർത്തിവെക്കുമെന്ന് ആദ്യ കരാറുകാരനും ദേവസ്വത്തെ അറിയിച്ചു. ഇതോടെയാണ് പുഷ്പാഭിഷേകത്തിനുള്ള പൂക്കളുടെ വരവിന് തടസമുണ്ടായത്. ഒരു കരാർ നിലനിൽക്കെ തുക കുറവെന്ന കാരണം പറഞ്ഞ് റദ്ദാക്കിയ ദേവസ്വം ബോർഡിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ഗുരുവായൂർ സ്വദേശിയായ കരാറുകാരൻ. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *