റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പരിയാരം ആയുർവേദ കോളേജിലെ പുതിയ ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം നവംബർ 24ന്

November 22, 2022 - 8:03 pm

പരിയാരം ഗവ: ആയുർവേദ കോളേജിൽ പുതുതായി നിർമ്മിച്ച ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം നവംബർ 24ന് വൈകിട്ട് നാലിന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും.  6.62 കോടി ചെലവിൽ നിർമ്മിക്കുന്ന മൂന്ന് നിലകളിലുള്ള പുതിയ ലേഡീസ് ഹോസ്റ്റലിന്റെ നിർമാണം പൂർത്തിയായ താഴത്തെ നിലയുടെ ഉദ്ഘാടനവും ഒന്നാം നിലയുടെ നിർമ്മാണോദ്ഘാടനവും മന്ത്രി നിർവഹിക്കും. 

കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ വിവിധ കോഴ്സുകളിൽ പഠനം നടത്തുന്ന 450 പേരിൽ 360 ഉം പെൺകുട്ടികളാണ്.  നിലവിലുള്ള ലേഡീസ് ഹോസ്റ്റലിൽ 200 ലധികം പെൺകുട്ടികൾ താമസിക്കുന്നുണ്ട്.  ഉദ്ഘാടനം ചെയ്യുന്ന പുതിയ ഹോസ്റ്റലിലെ താഴത്തെ നില (ഗ്രൗണ്ട് ഫ്ളോർ) 16 മുറികളിലായി 50 ലധികം വദ്യാർത്ഥിനികളുടെ താമസത്തിന് സൗകര്യപ്പെടുന്നതാണ്. മൂന്ന് നിലയുള്ള പുതിയ ഹോസ്റ്റലിന്റെ പ്രവൃത്തി പൂർത്തിയാവുമ്പോൾ മുഴുവൻ ബി.എ.എം.എസ് വിദ്യാർഥിനികൾക്കും താമസ സൗകര്യമാകും.

എം. വിജിൻ എം.എൽ.എയുടെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, ജനപ്രതിനിധികൾ, സംഘടനാ ഭാരവാഹികൾ, ആശുപത്രി വികസന സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *