റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എസ്എസ്എൽസി, +2 പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

November 24, 2022 - 11:10 am

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ 2023 മാര്‍ച്ച് 9 മുതൽ 29 വരെ നടത്തും. നാലര ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുക. 2023 ഫെബ്രുവരി 27 മുതൽ മാര്‍ച്ച് 3 വരെയുള്ള തിയതികളില്‍ മാതൃക പരീക്ഷ നടത്തും. മെയ് 10ന് ഉള്ളിൽ ഫല പ്രഖ്യാപനം നടത്തും. 70 മൂല്യനിർണയ ക്യാമ്പുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

അതേസമയം, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ 2023 മാര്‍ച്ച് 10 മുതൽ മാര്‍ച്ച് 30 വരെയുള്ള തിയതികളിലാണ് നടത്തുക. മാതൃക പരീക്ഷ 2023 ഫെബ്രുവരി 27 മുതൽ മാര്‍ച്ച് 3 വരെയുള്ള തിയതികളിലായിരിക്കും. രണ്ടാം വർഷ ഹയർ സെക്കൻഡറി പ്രാക്റ്റിക്കല്‍ പരീക്ഷകൾ ഫെബ്രുവരി 1ന് തുടങ്ങും. മെയ് 25നുള്ളില്‍ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഫലം പ്രഖ്യാപിക്കും.

രാവിലെ 9.30നാണ് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നടത്തുക. മാതൃക പരീക്ഷയ്ക്ക് മുമ്പ് പാഠഭാഗങ്ങൾ തീർക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *