റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റേഷന്‍ കടയടപ്പ് സമരം: സംയുക്ത സമരസമിതി രൂപീകരിച്ചു

November 25, 2022 - 9:01 pm

പരപ്പനങ്ങാടി: റേഷന്‍വ്യാപാരികളുടെ ഒക്‌ടോബറിലെ കമ്മീഷന്‍ തുക 49 ശതമാനമാക്കി വെട്ടിക്കുറച്ചതിലും, സ്ഥിരമായി ഇ-പോസ് മെഷീന്‍ സര്‍വ്വര്‍ തകരാറുകാരണം റേഷന്‍ വിതരണം തടദപ്പെടുന്നതിലും നിരന്തരം ആവശ്യപ്പെട്ടിട്ടും അഞ്ചുവര്‍ഷം മുമ്പ് നിലവില്‍ വന്ന വേതന പാക്കേജ് പരിഷ്‌കരിക്കാത്തതിലും പ്രതിഷേധിച്ച് കേരളത്തിലെ മുഴുവന്‍ റേഷന്‍ വ്യാപാരികളും ഒരു കുടക്കീഴില്‍ അണിനിരന്നു സംയുക്ത സമരസമിതിക്ക് രൂപം നല്‍കി. തിരൂരങ്ങാടി താലൂക്കിലും ഓള്‍ കേരള റീറ്റെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷനും കേരള സ്‌റ്റേറ്റ് റീട്ടെയില്‍ ഡീലേഴ്‌സ് അസോസിയേഷനും ചേര്‍ന്നാണ് സംയുക്ത സമര സമിതിക്ക് രൂപം നല്‍കിയത്. 26/11/2022 മുതല്‍ ആരംഭിക്കുന്ന അനിശ്ചിതകാല കടയടപ്പ് സമരം തിരൂരങ്ങാടി താലൂക്കിലെ മുഴുവന്‍ റേഷന്‍ വ്യാപാരികളും പങ്കെടുക്കുമെന്ന് സംയുക്തസമരസമിതി അറിയിച്ചു. സമരസമിതിയുടെ ചെയര്‍മാനായി പി.പി. നാസര്‍, കണ്‍വീനറായി ജയകൃഷ്ണന്‍ കിഴക്കേടത്ത്, ട്രഷററായി തുളസീദാസ് പി.വി. എന്നിവരെ തെരഞ്ഞെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *