റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശശി തരൂരിന്റെ ജില്ലയിലെ സന്ദർശനത്തെ ചൊല്ലി പത്തനംതിട്ടയിലും തര്‍ക്കം

November 27, 2022 - 10:42 am

അടൂർ : ശശി തരൂരിന്റെ ജില്ലയിലെ സന്ദർശനത്തെ ചൊല്ലി ജില്ലയിലെ കോൺഗ്രസിലും ഭിന്നത രൂക്ഷം. ഡിസംബർ നാലിനാണ് ബോധിഗ്രാം എന്ന സംഘടനയുടെ പേരിൽ അടൂരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ശശി തരൂർ പങ്കെടുക്കുന്നത്. ബോധി ഗ്രാമിന് രാഷ്ട്രീയപ്രസ്ഥാനങ്ങളോട് അടുപ്പമില്ലെന്ന് പറയുന്നെങ്കിലും ഇന്നത്തെ രാഷ്ട്രീയ അവസ്ഥയിൽ തരൂരിന്റെ സന്ദർശനത്തിന് പ്രാധാന്യം ഏറെ.

ജില്ലയിൽ പല തട്ടുകളായി നിൽക്കുന്ന കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിലും വ്യത്യസ്ത അഭിപ്രായത്തിലാണ്. ജില്ലയിൽ പിജെ കുര്യൻ പങ്കെടുക്കുമെന്ന്‌ അറിയിച്ചിട്ടുമുണ്ട്. എന്നാൽ ഡിസിസി പ്രസിഡന്റ് മൗനത്തിലാണ്. എ വിഭാ​ഗം എല്ലാ പിന്തുണയും തരൂരിന്റെ നീക്കത്തിന് നൽകുന്നുണ്ട്. സ്ഥലം എംപി കൂടിയായ ആന്റോ ആന്റണിക്ക് യോ​ഗത്തിലേക്ക് ക്ഷണമുണ്ട്. അദ്ദേഹം പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഡിസിസി പ്രസിഡന്റ് യോ​ഗത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് വലിയൊരു വിഭാ​ഗം കോൺ​ഗ്രസ് നേതാക്കൾ ജില്ലയിൽ സമ്മർദ്ദം ചെലുത്തുന്നത്. ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് പറഞ്ഞു. അതത് ജില്ലകളിൽ ഡിസിസിയുടെ അനുമതിയോടെ മാത്രമെ ഇത്തരത്തിൽ യോ​ഗത്തിൽ പങ്കെടുക്കാവു എന്ന താരിഖ് അൻവറുടെ അഭിപ്രായം ജില്ലയിൽ പാലിക്കപ്പെട്ടിട്ടില്ല. സംഘാടകർ പ്രസിഡന്റിനെ ക്ഷണിച്ചെങ്കിലും ജില്ലാ നേതൃത്വം വ്യക്തമായ തീരുമാനത്തിലെത്തിയിട്ടില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *