റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്രദ്ധ വധക്കേസ്: അഫ്താബുമായി പോയ് വാനിനു നേരേ വാളുമായെത്തി ആക്രമണം

November 29, 2022 - 6:32 am

ന്യൂഡല്‍ഹി: ശ്രദ്ധ വോള്‍ക്കര്‍ വധക്കേസ് പ്രതി അഫ്താബ് പുെനവാലയുമായി പോയ വാഹനത്തിനു നേരേ ആക്രമണം. ഡല്‍ഹി രോഹിണി ഫൊറന്‍സിക് ലാബിനു മുന്നിലാണ് ആക്രമണം. വാളുമായെത്തിയവരാണ് ഭീഷണി മുഴക്കിയത്. തങ്ങള്‍ ഹിന്ദുസേന പ്രവര്‍ത്തകരാണെന്ന് അവര്‍ അവകാശപ്പെട്ടു. 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിഗം ഗുജ്ജാര്‍, കുല്‍ദീപ് താക്കൂര്‍ എന്നിവരാണ് അറസ്റ്റിലായത്.
ഫൊറന്‍സിക് ലാബില്‍നിന്ന് അഫ്താബിനെ ജയിലിലേക്കു മടക്കിക്കൊണ്ടുപോകാന്‍ തുടങ്ങിപ്പോഴാണ് അക്രമികളെത്തിയത്. പോലീസ് വാഹനത്തിനു പിന്നിലായി പാര്‍ക്ക് ചെയ്ത കാറില്‍നിന്നാണ് അഞ്ചുപേര്‍ വാളുമായി ചാടിവീണത്. പോലീസ് ആകാശത്തേക്കു വെടിവച്ചതോടെ അവര്‍ പിന്മാറി. സംഘര്‍ഷത്തില്‍ അക്രമികള്‍ക്കു പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ശ്രദ്ധ വോള്‍ക്കറെ കൊലപ്പെടുത്തി 35 കഷണങ്ങളായി വലിച്ചെറിഞ്ഞ കേസില്‍ അഫ്താബുമായുള്ള പോലീസിന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. ഇരുപതോളം ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായാണു റിപ്പോര്‍ട്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *