റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോകകപ്പിനിടെ മഴവില്‍ പതാകയുമായി പ്രതിഷേധം

November 30, 2022 - 11:05 am

ദോഹ: പോര്‍ചുഗലും യുറുഗ്വേയും തമ്മിലുള്ള മത്സരത്തിനിടെ സ്വവര്‍ഗാനുരാഗികളുടെ മഴവില്‍ പതാക പിടിച്ച് മൈതാനത്ത് ഇറങ്ങി യുവാവ്. ഇതോടെ മത്സരം അല്‍പ്പനേരം നിര്‍ത്തിവച്ചു.ഫിഫയും ഖത്തര്‍ ഭരണകൂടവും നിരോധിച്ച വസ്തുക്കള്‍ സ്‌റ്റേഡിയത്തില്‍ കൊണ്ടു വരാന്‍ അനുമതിയില്ല. അതു മറികടന്നാണ് യുവാവിന്റെ പ്രതിഷേധം. മുന്‍ഭാഗത്ത് ”സേവ് യുക്രൈന്‍” എന്നും പിന്നില്‍ ”റെസ്‌പെക്റ്റ് ഫോര്‍ ഇറാനിയന്‍ വിമെന്‍” എന്നും എഴുതിയ സൂപ്പര്‍ മാന്‍ ടീ-ഷര്‍ട്ട് ധരിച്ചാണ് യുവാവ് സുരക്ഷാ വലയം ഭേദിച്ചത്.പ്രതിഷേധക്കാരനെ പിന്തുടര്‍ന്ന് സുരക്ഷാ ജീവനക്കാരന്‍ പിറകേ ഓടി. യുവാവ് ഉപേക്ഷിച്ച മഴവില്‍ പതാക റഫറി പുറത്തേക്ക് നീക്കി. ലോകകപ്പ് ടീം നായകന്‍മാര്‍ക്കു സ്വവര്‍ഗാനുരാഗികളെ പിന്തുണയ്ക്കുന്ന ” വണ്‍ ലൗ ” ആം ബാന്‍ഡ് ധരിക്കാനോ കാണികള്‍ക്ക് മഴവില്‍ പതാകകള്‍ ഉപയോഗിക്കാനോ അനുമതിയുണ്ടായിരുന്നില്ല. അതിനിടെയാണ് മഴവില്‍ പതാകയുമായി യുവാവ് മൈതാനത്തിലൂടെ ഓടിയത്. പിടികൂടിയ യുവാവിനെതിരേ കടുത്ത നടപടിയുണ്ടാകും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *