റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്ന് ശശി തരൂര്‍

December 3, 2022 - 7:27 pm

തിരുവനന്തപുരം: കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ താന്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്ന് തിരുവനന്തപുരം എം പി ശശി തരൂര്‍ പറഞ്ഞു. പരിപാടിയില്‍ ആര് പങ്കെടുത്താലും പങ്കെടുത്തില്ലെങ്കിലും തനിക്ക് പ്രശ്‌നമല്ല. തന്നെ ക്ഷണിച്ചത് കൊണ്ടാണ് താന്‍ പോകുന്നതെന്നും തരൂര്‍ തിരുവനന്തപുരത്ത് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പറഞ്ഞു.ജില്ലാ നേതൃത്വത്തെ അറിയിക്കേണ്ടത് യൂത്ത് കോണ്‍ഗ്രസാണ്. അവരത് ചെയ്തിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. തന്നെ ക്ഷണിച്ചത് പോലെ മറ്റുള്ളവരെയും ക്ഷണിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂര്‍ ഉദ്ഘാടകനായ യൂത്ത് കോണ്‍ഗ്രസ് പരിപാടിഡി സി സിയെ അറിയിച്ചിട്ടില്ലെന്ന് പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞിരുന്നു. തരൂരിനെതിരെ എഐസിസിക്ക് പരാതി നല്‍കുമെന്ന് കോട്ടയം ഡി സി സി അറിയിച്ചിട്ടുണ്ട്. താരിഖ് അന്‍വറിന്റേയും അച്ചടക്ക സമിതിയുടേയും നിര്‍ദേശങ്ങള്‍ ശശി തരൂര്‍ ലംഘിച്ചു. പാര്‍ട്ടിയുടെ മര്യാദ എന്തെന്ന് തരൂരിന് മനസിലായിട്ടില്ലെന്നാണ് തോന്നുന്നത്. കീഴ്വഴക്കങ്ങള്‍ പാലിച്ചുപോകുന്ന പാര്‍ട്ടിയെന്ന നിലയില്‍ ശശി തരൂരിന്റെ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും നാട്ടകം സുരേഷ് പറഞ്ഞു. പരിപാടിയില്‍ ജില്ലയിലെ പ്രമുഖ നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പങ്കെടുക്കില്ല. ഇന്ന് വൈകുന്നേരമാണ് പരിപാടി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *