റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷാജി കൈലാസ് ചിത്രത്തിൽ നായിക ഭാവന

December 6, 2022 - 9:57 am

കാപ്പയ്ക്കുശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തില്‍ ഭാവന നായികയായിട്ടെത്തുന്നു.2006 ല്‍ റിലീസ് ചെയ്ത സുരേഷ് ഗോപി ചിത്രം ചിന്താമണി കൊലക്കേസിനുശേഷം ഭാവന അഭിനയിക്കുന്ന ഷാജി കൈലാസ് ചിത്രമാണ് ഹണ്ട്. മികച്ച വിജയം നേടിയ ചിന്താമണി കൊലക്കേസില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്.ചിത്രത്തില്‍ അദിതി രവി, ചന്തുനാഥ്, രഞ്ജി പണിക്കര്‍, നന്ദു എന്നിവരാണ് മറ്റു താരങ്ങള്‍.

ജയലക്ഷ്മി ഫിലിംസിന്റെ കെ. രാധാകൃഷ്ണനാണ് ഹണ്ട് നിര്‍മ്മിക്കുന്നത്. നിറം, കളിയാട്ടം തുടങ്ങി നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ച ജയലക്ഷ്മി ഫിലിംസ് പതിനാലുവര്‍ഷത്തിനുശേഷം നിര്‍മ്മാണ രംഗത്തേക്ക് എത്തുകയാണ്.നവാഗതനായ നിഖില്‍ ആനന്ദാണ് രചന. ജാക്സണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കൈലാസ് മേനോന്‍ ആണ് സംഗീത സംവിധാനം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു ജെ. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ആണ് റിലീസിന് ഒരുങ്ങുന്ന ഭാവന ചിത്രം. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രത്തിന് സഹോദരി സഹോദര ബന്ധമാണ് പ്രമേയം.ഭാവനയ്ക്കൊപ്പം ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അനാര്‍ക്കലി നാസര്‍ ആണ് മറ്റൊരു പ്രധാന താരം.ഡിസം .26ന് പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *