റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാനഡയില്‍ 21 കാരിയായ ഇന്ത്യന്‍ വംശജ വെടിയേറ്റ് മരിച്ചു

December 7, 2022 - 11:31 am

ഒന്റാരിയോ: കാനഡയില്‍ 21 കാരിയായ ഇന്ത്യന്‍ വംശജ വെടിയേറ്റ് മരിച്ചു. കനേഡിയന്‍ സിഖ് യുവതി പവന്‍പ്രീത് കൗറാണ് കൊല്ലപ്പെട്ടത്. ഒന്റാരിയോ പ്രവിശ്യയിലെ മിസിസാഗ നഗരത്തില്‍ രാത്രിയാണ് സംഭവം.ബ്രാംപ്ടണിലാണ് പവന്‍പ്രീത് കൗര്‍ താമസിക്കുന്നത്. രാത്രി പത്തരയോടെ പെട്രോള്‍ പമ്പിന് പുറത്ത് വച്ചാണ് കൗറിന് വെടിയേറ്റത്. അജ്ഞാതനായ അക്രമി യുവതിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പീല്‍സ് റീജിയണല്‍ പൊലീസ് അറിയിച്ചു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൗര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായി ഡ്യൂട്ടി ഇന്‍സ്പെക്ടര്‍ ടിം നഗ്തേഗാള്‍ പറഞ്ഞു. പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.കറുത്ത വസ്ത്രം ധരിച്ച അക്രമി സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് വിവരം. കരുതികൂട്ടിയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *