മുംബൈ: റിസര്‍വ് ബാങ്കിന്റെ നിരക്ക് ഉയര്‍ത്തല്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചു. വില്പന സമ്മര്‍ദത്തില്‍ സൂചികകള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 215.68 പോയിന്റ് താഴ്ന്ന് 62,410.68ലും നിഫ്റ്റി 82.30 പോയിന്റ് നഷ്ടത്തില്‍ 18,560.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിപ്പോ നിരക്കില്‍ 35 ബേസിസ് പോയിന്റിന്റെ വര്‍ധനവരുത്തിയതും രാജ്യത്തെ വളര്‍ച്ചാ അനുമാനം 6.8ശതമാനമായി കുറച്ചതുമാണു വിപണിയെ ബാധിച്ചത്.
