റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹൈദരാബാദിന് ജയം

December 10, 2022 - 7:06 am

ഹൈദരാബാദ്: ഈസ്റ്റ് ബംഗാളിനെതിരേ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ ഹൈദരാബാദ് എഫ്.സിക്കു തകര്‍പ്പന്‍ ജയം. ജി.എം.സി. ബാലയോഗി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുഹമ്മദ് യാസിര്‍, സാവി സിവേരിയോ എന്നിവര്‍ ഗോളടിച്ചു. 10 കളികളില്‍ നിന്ന് 22 പോയിന്റുള്ള ഹൈദരാബാദ് ഒന്നാം സ്ഥാനത്താണ്.ഒന്‍പത് കളികളില്‍ നിന്ന് ഒന്‍പത് പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ എട്ടാം സ്ഥാനത്താണ്. 10/12/2022 വൈകിട്ട് 5.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ ഗോവ ഒഡീഷയെയും 7.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് ചെന്നൈയിനെയും നേരിടും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *