റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആര്‍.എസ്.എസ് വേട്ടയാടുന്നു: പ്രസീത അഴീക്കോട്

December 11, 2022 - 7:41 pm

കണ്ണൂര്‍: ബത്തേരി കോഴക്കേസില്‍ ശരിയായ ദിശയിലാണ് അന്വേഷണം നടന്നതെന്നും വേഗത്തില്‍ കുറ്റപത്രം തയാറായതില്‍ സന്തോഷമുണ്ടെന്നും പ്രസീത അഴീക്കോട്. സുരേന്ദ്രനെതിരേ തെളിവുകള്‍ പുറത്തുവിട്ടത് മുതല്‍ ആര്‍.എസ്.എസ് തന്നെ വേട്ടയാടുകയാണെന്നും പ്രസീത അഴീക്കോട് പറഞ്ഞു.

ബത്തേരി കോഴക്കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ കെ സുരേന്ദ്രന്‍ പരമാവധി ശ്രമം നടത്തിയതായി പ്രസീത ചൂണ്ടിക്കാട്ടി. എങ്കിലും ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ച് അന്വേഷണം ശശിയായ ദിശയില്‍ കൊണ്ടുപോകാന്‍ ക്രൈംബ്രാഞ്ചിന് സാധിച്ചു. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും വേഗത്തില്‍ കുറ്റപത്രം തയാറായതില്‍ സന്തോഷമുണ്ടെന്നും പ്രസീത പറഞ്ഞു.

സുരേന്ദ്രനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ ആര്‍.എസ്.എസ് തന്നെ വേട്ടയാടി. ഭീഷണി ഇപ്പോഴും തുടരുകയാണ്. തെരഞ്ഞെടുപ്പ് കോഴക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുരേന്ദ്രനെതിരേ നടപടിയെടുക്കണമെന്നും പ്രസീത അഴീക്കോട് ആവശ്യപ്പെട്ടു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *