റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിവരം ചോര്‍ന്നാല്‍ നടപടിയെന്ന് മസ്‌ക്

December 12, 2022 - 8:37 am

സാന്‍ഫ്രാന്‍സിസ്‌കോ (യു.എസ്.എ.): രഹസ്യവിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്ന ട്വിറ്റര്‍ ജീവനക്കാര്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് ഉടമ ഇലോണ്‍ മസ്‌കിന്റെ മുന്നറിയിപ്പ്.ഇക്കാര്യം വ്യക്തമായി ബോധ്യപ്പെട്ടെന്നു കാട്ടി സത്യവാങ്മൂലം സമര്‍പ്പിക്കാനും ജീവനക്കാരോട് മസ്‌ക് അഭ്യര്‍ഥിച്ചു.കമ്പനിയുമായുള്ള ധാരണകള്‍ക്കു വിരുദ്ധമായി ഒരു വിഭാഗം ജീവനക്കാര്‍ ട്വിറ്ററുമായി ബന്ധപ്പെട്ട പല രഹസ്യാത്മക വിവരങ്ങളും പുറത്തുവിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.ഈ മുന്നറിയിപ്പു ലഭിച്ച ശേഷവും അവര്‍ അത്തരം നടപടി തുടര്‍ന്നാല്‍ നഷ്ടപരിഹാരം ഉള്‍പ്പെടെ ആവശ്യപ്പെട്ടു നിയമനടപടി കൈക്കൊള്ളും. മുന്നറിയിപ്പ് ബോധ്യപ്പെട്ടെന്നു കാട്ടി 10/12/2022 ശനിയാഴ്ച വൈകിട്ട് അഞ്ചിനു മുമ്പായി ജീവനക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്നും മസ്‌ക് അഭ്യര്‍ഥിച്ചു. അതേസമയം, അനധികൃതമായി ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ട്വിറ്റര്‍ അഭിമുഖീകരിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *